ജിഡിപി വളർച്ച എന്നാൽ ഗ്യാസ്, പെട്രോൾ, ഡീസൽ വിലയിലെ ഉയർച്ച: രാഹുൽ.

ജിഡിപി വളർച്ച എന്നാൽ ഗ്യാസ്, പെട്രോൾ, ഡീസൽ വിലയിലെ ഉയർച്ച: രാഹുൽ.
ന്യൂഡൽഹി:  ജിഡിപി വളര്‍ച്ച എന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ വിലയിലെ ഉയര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്ധനവില വര്‍ദ്ധനയില്‍ നിന്ന് ലഭിച്ച 23 ലക്ഷം കോടി രൂപ എവിടെയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.  ഈ പണം ആരാണ് കൈക്കലാക്കുന്നതെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കണമെന്നും രാഹുല്‍ തുറന്നടിച്ചു.

‘കഴിഞ്ഞ 7 വർഷത്തിനിടെ വിചിത്രമായ ഒരു കാര്യം നമ്മൾ കാണുന്നു. സർക്കാർ ഒരു വശത്തു ധന സമ്പാദനത്തെ പ്രോത്സാഹിക്കുന്നു, മറുവശത്തു ധന സമ്പാദനം ഇല്ലാതാക്കുകയും ചെയ്യുന്നു. കർഷകർ, കൂലിവേല ചെയ്തു ജീവിക്കുന്നവർ, സമൂഹത്തിലെ അവശത അനുഭവിക്കുന്ന ആളുകൾ, ചെറുകിട കച്ചവടക്കാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരുടെ ധനസമ്പാദനമാണ് ഇല്ലാതാക്കുന്നത്. നരേന്ദ്ര മോദിയുടെ നാലോ അഞ്ചോ വ്യവസായ സുഹൃത്തുക്കളുടെ ധനസമ്പാദനം മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ജിഡിപി ഉയരുന്നതു രാജ്യപുരോഗതിയ്ക്കു നല്ലതാണെന്നു പ്രധാനമന്ത്രിയും ധനമന്ത്രിയും എപ്പോഴും പറയുന്നു. ജിഡിപി എന്നാൽ ഗ്യാസ്, ഡീസൽ, പെട്രോൾ എന്നാണെന്നാണു സർക്കാർ വിചാരിച്ചിരിക്കുന്നതെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ, ഇവയുടെ വില ഉയരുന്നു എന്നതു സത്യമാണ്. പെട്രോൾ വില 42 ശതമാനവും ഡീഡൽ വില 55 ശതമാനവുമാണു മോദി സർക്കാർ വർദ്ധിപ്പിച്ചത്. ഇന്ധന വില വർദ്ധനയിൽ നിന്നു ലഭിച്ച 23 ലക്ഷം കോടി എവിടെയെന്നു കേന്ദ്ര സർക്കാർ പറയണം’– രാഹുൽ കൂട്ടിച്ചർത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ