കോഴിക്കോട് മിഠായിത്തെരുവിനു സമീപം തീപിടിത്തം.

കോഴിക്കോട് മിഠായിത്തെരുവിനു സമീപം തീപിടിത്തം.
                                
കോഴിക്കോട്:  മിഠായിത്തെരുവിന് സമീപം മൊയ്തീൻ പള്ളി റോഡിൽ തീപിടിത്തം. വികെഎം ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മീഞ്ചന്ത, 
കോഴിക്കോട് ബീച്ച് 
എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നു 6 എൻജിനുകൾ സ്ഥലത്തെത്തി. കടയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചെന്ന് തൊഴിലാളികൾ പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ. വി. ജോർജ് അറിയിച്ചു.


              

Post a Comment

أحدث أقدم