അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു.

അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു.
മുണ്ടക്കയം: പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ്ട് ബസിടിച്ച് കയറിയത്. ഇരു വാഹനങ്ങളും തീർത്ഥാടകർ സഞ്ചരിച്ചിരുന്നതാണ്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Post a Comment

أحدث أقدم