ദേശീയ ആരോഗ്യ മിഷൻ നിയമനങ്ങൾ; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

ദേശീയ ആരോഗ്യ മിഷൻ നിയമനങ്ങൾ; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.
ദേശീയ ആരോഗ്യ മിഷൻ നിയമനങ്ങളിൽ പട്ടികജാതി സംവരണം നടപ്പിലാക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷനും എൻഎച്ച്എം ഡയറക്ടർക്കും പരാതി നൽകി. ദേശീയ ആരോഗ്യ മിഷൻ നടപ്പിലാക്കുന്ന പദ്ധതികൾക്കുള്ള പതിനായിരത്തിൽ അധികം വരുന്ന നിയമനങ്ങളിലാണ് പട്ടികജാതി സംവരണം ആട്ടിമറിച്ചു കൊണ്ട് നിയമനം നടക്കുന്നത്. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികളിലേക്ക് അടക്കം നിയമനം നടത്തിയിട്ടുള്ളത് കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട്‌ വഴിയുള്ള തസ്തികളിലേക്ക് സംസ്ഥാനം നിയമനം നടത്തുന്നത് ആശുപത്രി വികസന സമിതികൾ മുഖാന്തിരമാണ്. സിപിഎം നിയമിച്ചതും നിയന്ത്രണത്തിലുള്ളതുമായ ആശുപത്രി വികസന സമിതികൾ ഇടതുപക്ഷ സഹയാത്രികാരെയാണ് നിയമിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണ്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ, ലക്ഷകണക്കിന് തൊഴിൽ രഹിതർ പേര് രജിസ്റ്റർ ചെയ്തു തൊഴിലിനു കാത്തിരിക്കുമ്പോൾ ആണ് സംസ്ഥാന സർക്കാരിന്റെ കടുത്ത സംവരണ അട്ടിമറി നടക്കുന്നത്. എൻഎച്ച്എമ്മിലെ ഇതുവരെ നടന്ന മുഴുവൻ നിയമനങ്ങളും റദ്ദാക്കണം. കേരളത്തിലെ എൻഎച്ച്എമ്മിന്റെ നിയമനങ്ങൾ മുഴുവൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ആക്കി മാറ്റണമെന്ന് പട്ടികജാതി മോർച്ച ആവശ്യപെടുന്നു. ഇത് സംബന്ധിച്ചു പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷൻ. എൻഎച്ച്എം ഡയറക്ടർക്കും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

Post a Comment

വളരെ പുതിയ വളരെ പഴയ