സംയുക്ത സൈനിക മേധാവി ബിപൻ റാവത്തിനും സഹ സൈനികർക്കും നാഷണലിസ്റ്റ് കേരള കോൺഗ്രസ് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എറണാകുളം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപൻ റാവത്തിനും സഹ സൈനികർക്കും നാഷണലിസ്റ്റ് കേരള കോൺഗ്രസ് ശ്രദ്ധാജ്ഞലി അർപ്പിച്ചു. രാഷ്ട്രം വളരെ ഞെട്ടലോടു കൂടിയാണ് കനൂർ ഹെലികോപ്പ്റ്റർ അപകടത്തെപ്പറ്റി ശ്രവിച്ചത്, സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിൻ്റെ അകാല വേർപാടിലൂടെ രാജ്യത്തിൻ്റെ ധീരപുത്രന്മാരിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് പറഞ്ഞു.
വലിയ സംഭാവനകൾ രാജ്യത്തിന് നൽകിയ മികവുറ്റ സൈനികൻ്റെ സേവനങ്ങളെ രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാനാവില്ലന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറിമാരായ എം. എൻ. ഗിരി, എൻ. എൻ. ഷാജി, അയൂബ് മേലേടത്ത്, എറണാകുളം ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കര, ജേക്കബ്ബ് വലിയ കാലായിൽ എന്നിവരും ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ