കൊച്ചി മെട്രോ: പാർക്കിങ് ഫീസുകൾ കുറച്ചു.
കൊച്ചി: കൊച്ചി മെട്രോ പാർക്കിങ് നിരക്കുകൾ കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തേക്കു അഞ്ച് രൂപയും കാറുകൾക്കു പത്ത് രൂപയുമായിരിക്കും നിരക്ക്. പുതിയ നിരക്കുകൾ തിങ്കളാഴ്ച (13-09-2021) പ്രാബല്യത്തിൽ വരും. ഇപ്പോൾ ബൈക്കിന് ആദ്യത്തെ രണ്ടു മണിക്കൂറിനു 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണു നിരക്ക്. കാറുകൾക്കു ആദ്യ രണ്ടു മണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്താണു നിരക്കു കുറയ്ക്കാനുള്ള തീരുമാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ