പി എസ് സി പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റി.

പി എസ് സി പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റി.

തിരു.: പി.എസ്.സി ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റി. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് ഒക്ടോബര്‍ 23, 30 തീയതികളിലേക്ക് മാറ്റിയത്.
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച്‌ ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റി വെച്ചത്. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചതായി പി എസ് സി അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ