കടലിൽ വെച്ചു ഹൃദയാഘാതം: രക്ഷകരായി തീരദേശ പോലീസ്.

കടലിൽ വെച്ചു ഹൃദയാഘാതം: രക്ഷകരായി  തീരദേശ പോലീസ്.
കായംകുളം: മീൻപിടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന തൊഴിലാളിയെ തോട്ടപ്പള്ളി തീരദേശപോലീസ് കരക്കെത്തിച്ചു രക്ഷപ്പെടുത്തി. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴി സ്വദേശി ജോൺസണെ (47) യാണു രക്ഷപ്പെടുത്തിയത്.
      ഇമ്മാനുവൽ എന്ന വള്ളത്തിലെ തൊഴിലാളിയാണു ജോൺസൺ. ബുധനാഴ്ച രാവിലെ പത്തു മണിയോടെ ആറാട്ടുപുഴ വലിയഴീക്കൽ തീരത്തിനു രണ്ടു നോട്ടിക്കൽ മൈൽ പടിഞ്ഞാറു വെച്ചാണ് ഇദ്ദേഹത്തിനു നെഞ്ചുവേദന അനുഭപ്പെട്ടത്. സന്ദേശമെത്തിയതിനെ തുടർന്നു വലിയഴീക്കൽ ഉണ്ടായിരുന്ന തീരദേശ പോലീസ് സംഭവസ്ഥലത്തെത്തി. തുടർന്ന് ഇദ്ദേഹത്തെ തീരത്തു കൊണ്ടുവന്നു കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ബോട്ടിൽ വെച്ചു തന്നെ പോലീസും കോസ്റ്റൽ വാർഡന്മാരും ചേർന്നു ജോൺസണ്‌ പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയിരുന്നു.
      എ.എസ്.ഐ.മാരായ കെ. കൃഷ്ണകുമാർ, ഫിലിപ്പ്, കോസ്റ്റൽ വാർഡന്മാരായ പ്രമോദ്, ബിനു, ബോട്ട് സ്രാങ്ക് സൈജു, ലാസ്‌കർ വിഷ്ണു എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ