പാചക വാതക സബ്സിസി അടിയന്തിരമായി പുന:സ്ഥാപിക്കണം, വില നിയന്ത്രിക്കണം: കുരുവിള മാത്യൂസ്.

പാചക വാതക സബ്സിസി അടിയന്തിരമായി പുന:സ്ഥാപിക്കണം, വില നിയന്ത്രിക്കണം: കുരുവിള മാത്യൂസ്
കോട്ടയം:  കോവിഡിൻ്റെ മറവിൽ 2020 മെയ് മുതൽ ഗാർഹിക പാചക വാതകത്തിൻ്റെ സബ്സിഡി കേന്ദ്ര സർക്കാർ നിർത്തൽ ചെയ്തത് അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
       ഒരു വർഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് 2020 മെയ് മുതൽ  ലഭിക്കാനുള്ള സബ്സിഡി കുടിശ്ശിഖ അടിയന്തിരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം തുടർന്ന് ആവശ്യപ്പെട്ടു.
        വ്യാപകമായ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമസ്ത മേഖലയിലുള്ള ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അടിക്കടിയുള്ള പാചക വാതക വില വർദ്ധനവ് ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. ജനുവരി 1 മുതൽ സെപ്റ്റബർ 1 വരെയുള്ള കാലയളവിൽ 190 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത് ഇതിന് യാതൊരു ന്യായീകരണവും ഇല്ല  അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയിൽ കുറവ് വരുമ്പോഴും പാചകവാതകത്തിന് വില വർദ്ധിക്കുന്നു അദ്ദേഹം തുടർന്ന് ചൂണ്ടിക്കാട്ടി.
       പാചക വാതക സബ്സിഡി പുന:സ്ഥാപിക്കണമെന്നും വില നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പെട്രോളിയം വകുപ്പ് മന്ത്രിക്കും നാഷണലിസ്റ്റ് കേരള കോൺഗ്രസ് കത്ത് നൽകിയതായും കുരുവിള മാത്യൂസ് തുടർന്ന് അറിയിച്ചു.


Post a Comment

വളരെ പുതിയ വളരെ പഴയ