നാടകരംഗത്ത് പ്രവർത്തിക്കുന്നവർ അതീവ ബുദ്ധിമുട്ടിൽ: പി.സി.തോമസ്.
കോട്ടയം: നാടക രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം വലിയ ബുദ്ധിമുട്ടിലാണെന്നും, സർക്കാർ അടിയന്തരമായി അവർക്കു വേണ്ടി ഇടപെടൽ നടത്തണമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
ഏറെ കഴിവുകൾ പ്രകടിപ്പിച്ച നടീനടന്മാരും, സംവിധായകൻമാരും മറ്റ് നാടക രംഗത്ത് വിവിധ രീതിയിൽ പ്രവർത്തിക്കുന്നവരും കോവിഡ് വന്നതിനു ശേഷം പരിപാടികൾ നടത്താനാവാതെ ഏറെ പ്രയാസത്തിൽ കഴിയുകയാണ്. അവരുടെ കഴിവുകളെ ജനം അംഗീകരിക്കുന്നുണ്ട്, എന്ന് മാത്രമല്ല പല രീതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ ഇവരുടെ പ്രയാസം ആരും കാണുന്നില്ല. അതുകൊണ്ട് അടിയന്തര പരിഹാരം ഉണ്ടാക്കുവാൻ കേരള സർക്കാർ ഇക്കാര്യത്തിൽ കാര്യക്ഷമമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം തോമസ് അയച്ചിട്ടുണ്ട്.
إرسال تعليق