വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുത്തവർക്കെതിരെ നടപടി വേണം: കെ.എസ്. ആർ. മേനോൻ.

വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുത്തവർക്കെതിരെ നടപടി വേണം: കെ.എസ്. ആർ. മേനോൻ.
കോട്ടയം: വ്യാജരേഖ ചമച്ച്,  കോട്ടയം പാമ്പാടി എസ്. ശ്രീജയുടെ സർക്കാർ ജോലി തട്ടിയെടുത്തവർക്കെതിരെയും, അതിനു കൂട്ടു നിന്ന ജീവനക്കാർക്കെതിരെയും കർശന നടപടി വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.‌ജെ.പി.).
         പി.എസ്.സി. എഴുത്തു പരീക്ഷയിൽ 233 ആം റാങ്ക് നേടിയ ശ്രീജ തനിക്ക് ആ ജോലി വേണ്ടയെന്ന്  എഴുതി കൊടുത്തതായി കൃത്രിമ രേഖ ഉണ്ടാക്കിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ഡി.എസ്.ജെ.പി. പ്രസിഡന്റ് കെ. എസ്. ആർ. മേനോൻ  മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
        ഈ ക്രിമിനൽ നടപടിക്ക് കൂട്ടുനിന്ന ഗസറ്റഡ് ഓഫീസർക്കും, നോട്ടറിക്കും  എതിരെ നടപടി ഉണ്ടാവണം. ശ്രീജയുടെ ഭർത്താവ് കൂലിപ്പണിക്കാരനും അമ്മ ക്യാൻസർ രോഗിയും  ആയതിനാൽ കോടതി നടപടിയിലൂടെ നീതി തേടാൻ ഉള്ള കഴിവില്ല എന്ന് പാർട്ടി പ്രസ്താവന ചൂണ്ടിക്കാട്ടി. ശ്രീജയുടെ ദുരിതം ഈയിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നുവെങ്കിലും കൃത്യമായ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ