യുവാവിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി.
കോട്ടയം: കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതുദേഹം ആറ്റിൽ നിന്നും കണ്ടെത്തി.
അയ്മനം വല്യാട് കിഴക്കേച്ചിറ സുരേന്ദ്രന്റെ മകൻ ജയ്മോന്റെ (45) മൃതദേഹമാണ് വീടിന്റെ സമീപത്തെ കുളിക്കടവിൽ നിന്നും ഫയർഫോഴ്സ് അംഗങ്ങൾ കണ്ടെത്തിയത്. രാവിലെ ജയ്മോന്റെ വസ്ത്രങ്ങളും പണവും കടവിൽ കണ്ടെത്തിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. വത്സമ്മയാണ് മാതാവ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ