കോടതിയിൽ പ്രതിയെ കൊലപ്പെടുത്തിയ സംഭവം; സർക്കാർ അതീവ ജാഗ്രത പുലർത്തണം: പി. സി. തോമസ്.

കോടതിയിൽ പ്രതിയെ കൊലപ്പെടുത്തിയ സംഭവം; സർക്കാർ അതീവ ജാഗ്രത പുലർത്തണം: പി. സി. തോമസ്.
കൊച്ചി: ഡൽഹിയിൽ ഒരു കോടതിയിൽ പ്രതിയെ കൊലപ്പെടുത്താൻ രണ്ട് എതിരാളികൾ  അകത്തു കയറി കോടതിക്കുള്ളിൽ നിന്നു കൊണ്ട്  പ്രതിയെ വകവരുത്തുകയും, അവരെ ഔദ്യോഗികതലത്തിൽ കയ്യോടെ കൊലപ്പെടുത്തേണ്ടി വന്നതും, അതീവ ജാഗ്രതയോടെ സർക്കാരുകൾ കാണേണ്ടിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും,  മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്. 
       ഒരുപക്ഷേ, മറ്റൊരു രാജ്യത്തും ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ടാവില്ല. ഭാരതത്തിൽ ഇങ്ങനെ ഒരു സംഭവം നമ്മുടെ എല്ലാവരുടെയും മനസാക്ഷിക്ക് മുൻപിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇങ്ങനെയും  ഈ നാട്ടിൽ നടക്കുമോ എന്നും, വേണമെങ്കിൽ ജഡ്ജിയേയും, വക്കീലന്മാരേയും കൊലപ്പെടുത്താൻ കഴിയുമായിരുന്നുവെങ്കിലും അത്രയും നടന്നില്ല എന്നേയുള്ളൂ  എന്നും, തോന്നിപ്പോവുകയാണ്. ഈ സംഭവത്തിൻറെ തീവ്രത പരിഗണിച്ചു കൊണ്ട്, ഇതുപോലുള്ള സംഭവങ്ങൾ  തടയുന്നതിനുൾപ്പെടെയുള്ള  നടപടിയാണ് ആവശ്യമെന്ന് തോമസ് പറഞ്ഞു.
      താൻ എംപി യായിരുന്ന സമയത്താണ് ഇന്ത്യയുടെ പാർലമെൻറ് മന്ദിരത്തിൽ ഭീകരന്മാർ കടന്ന് വെടി വെയ്ക്കാൻ തുടങ്ങിയത്. പക്ഷേ തക്കസമയത്ത് തടയാൻ പറ്റിയത് വലിയ ഭാഗ്യമായി തോന്നി. അതിലും വലിയ ഒരു സംഭവം ആയി ഈ സംഭവത്തെ കണക്കാക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ