ആലുവ ശിവരാത്രി മണപ്പുറം ടൂറിസം കേന്ദ്രം ആക്കരുത് ഡി.എസ്.ജെ.പി.

ആലുവ ശിവരാത്രി മണപ്പുറം ടൂറിസം കേന്ദ്രം ആക്കരുത് ഡി.എസ്.ജെ.പി.


ഹിന്ദുക്കളുടെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ ആലുവ മണപ്പുറം കേന്ദ്രീകരിച്ച് പെരിയാർ ഇക്കോടൂറിസം പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കേരള സർക്കാർ പിൻവാങ്ങണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി.). കേരളത്തിലെ നാൽപ്പതിൽപ്പരം നദികളുടെയും മറ്റ് ജലാശയങ്ങളുടെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ പൂർണ്ണമായും ഡി.എസ്.ജെ.പി. പിന്തുണയ്ക്കുന്നു. പക്ഷേ, പെരിയാറിൽ ഇക്കോ അഡ്വഞ്ചർ ടൂറിസം വികസിപ്പിക്കാൻ ആലുവ ശിവരാത്രി മണപ്പുറം തന്നെ തെരഞ്ഞെടുത്തതിൽ ദുരൂഹതയുണ്ടെന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റില്ല. ഡി.എസ്.ജെ.പി. പ്രസിഡണ്ട് കെ. എസ്. ആർ. മേനോൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും കൂടുതൽ നീളമുള്ള നദിയായ പെരിയാർ, അനന്തമായ ടൂറിസം സാധ്യതകൾ മറ്റ് എവിടെയെങ്കിലും കേന്ദ്രീകരിച്ച് തുടങ്ങണമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ നല്ല പ്രവൃത്തികൾ സംശയത്തിനിട കൊണ്ടുവരാൻ മാത്രമേ മണപ്പുറം കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ഉപകരിക്കുകയുള്ളൂ. ഇതിനു മുമ്പും ഇത്തരം ചില ചുവടുവെപ്പുകൾ തുടങ്ങിയിരുന്നു. പക്ഷേ, അതിനെ ഹിന്ദു സംഘടനകൾ ശക്തമായി എതിർത്തിരുന്നു. അയ്യപ്പസേവാസംഘം, ഹിന്ദു ഐക്യവേദി തുടങ്ങിയ മറ്റു സംഘടനകളുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കിയാൽ മണപ്പുറത്തിൻ്റെ പവിത്രത തന്നെ നഷ്ടപ്പെടും. വലിയതോതിൽ വിനോദസഞ്ചാരികളുടെ സാന്നിദ്ധ്യം, ലക്ഷക്കണക്കിനായ തീർത്ഥാടകർ എത്തുന്ന മണപ്പുറത്ത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നും ഡി.എസ്.ജെ.പി. പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഈ പദ്ധതിയെ നിയമപരമായും പാർട്ടി എതിർക്കുമെന്നും  മേനോൻ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ