കേറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, സിനിമാ വിഭാഗങ്ങൾ വലിയ ബുദ്ധിമുട്ടിൽ: പി. സി. തോമസ്.
ജനങ്ങൾക്ക് വേണ്ട ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തു കൊണ്ടിരിക്കുന്ന 'കേറ്ററിംഗ് ' ജോലിയിൽ ഉൾപ്പെട്ടവരും ,'ലൈറ്റ് ആൻഡ് സൗണ്ട് ', സിനിമാ വിഭാഗങ്ങളിൽപ്പെട്ടവരും, അതീവ ബുദ്ധിമുട്ടിലാണ് എന്നും അവരുടെ കാര്യങ്ങളിൽ കേരള സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മു൯ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
പൊതുപരിപാടികളും ചടങ്ങുകളും കുറഞ്ഞതോടെ, ഇവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ പണി തീരെ കുറഞ്ഞിരിക്കുകയാണ്. ജോലി ഇല്ലാതായ, ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും, മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ അലയുകയാണ്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ ഇടപെട്ടുകൊണ്ട് വേണ്ട നടപടി സ്വീകരിച്ച് അവരെ സംരക്ഷിക്കണമെന്നും, അവരുടെ സേവനം വരും നാളുകളിൽ കൂടുതൽ പ്രയോജനപ്പെടുത്തുവാൻ കഴിയണമെന്നും ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്ക് തോമസ് ഇ-മെയിൽ സന്ദേശം അയച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കത്തക്ക അകലം നിശ്ചയിച്ച്, ആളുകളെ അപ്രകാരം സീറ്റുകളിൽ ഇരുത്തിക്കൊണ്ട് സിനിമയും സ്ഥിരമായി തുടങ്ങേണ്ട സമയമായിരിക്കുന്നുവെന്നും തോമസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ