ഭാരതീയ ആർട്ട് വർക്കേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു.

ഭാരതീയ ആർട്ട് വർക്കേഴ്സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു.
കൊച്ചി: കല ഉപജീവനമാർഗ്ഗമാക്കിയ കലാകാരന്മാരെ തൊഴിലാളികളായി
അംഗീകരിക്കുവാനും അവരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, അവരുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് ഭാരതീയ മസ്ദൂർ സംഘിൻ്റെ കീഴിൽ ഭാരതീയ ആർട്ട് വർക്കേഴ്സ് സംഘ് എന്ന സംഘടന രൂപീകരിച്ചു. അജിത് പാനിപ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിഎംഎസ് സംസ്ഥാന ഖജാൻജി ആർ. രഘുരാജ്, സംഘടനാ സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു.
       സംസ്ഥാന ഭാരവാഹികളായി
തിട്ടമംഗലം ഹരിയെ (തിരുവനന്തപുരം)
പ്രസിഡൻ്റ് ആയും അജിത്  പാനിപ്രയെ
(എറണാകുളം) ജനറൽ സെക്രട്ടറിയായും തെരെഞ്ഞെടുത്തു. സോമനാഥ് പി. ജി.യാണ്  ഖജാൻജി. ജോജു പുന്നാട് (കണ്ണൂർ), പ്രദീപ് അണിയരങ്ങ് (കൊല്ലം), ഷൈൻ ചൊവ്വര (എറണാകുളം), ബാലൻ ചിലങ്ക (തിരുവനന്തപുരം) എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. കലാനിലയം സനൽകുമാർ (കോട്ടയം),
എസ്. ശശീന്ദ്രൻ ശ്രീമൂലനഗരം (എറണാകുളം), ആർ. ഗിരീഷ് ചന്ദ്രൻ (എറണാകുളം), ബിന്ദു പള്ളിച്ചൽ (തിരുവനന്തപുരം) എന്നിവരാണ്
ജോയിൻറ് സെക്രട്ടറിമാർ. ചന്ദ്രശേഖരൻ ഇടുക്കി, സുധ എസ്. കുമാർ കീഴില്ലം, മണികണ്ഠൻ
കാഞ്ഞങ്ങാട്, മണി ഷോഗൺ (മലപ്പുറം), ദിലീപ് പത്തനംതിട്ട, ആർ. രഘുരാജ് എന്നിവരെ സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ