സ്ഥലംമാറ്റത്തിനായി സർക്കാർ ഉദ്യോഗസ്ഥർക്കു നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി.

സ്ഥലംമാറ്റത്തിനായി സർക്കാർ ഉദ്യോഗസ്ഥർക്കു നിർബന്ധിക്കാനാകില്ല: സുപ്രീം കോടതി.
ന്യൂഡൽഹി: ഒരു പ്രത്യേക സ്ഥലത്തേക്കു തന്നെ സ്ഥലംമാറ്റം വേണമെന്ന് തൊഴിലാളിക്കു നിർബന്ധം ചെലുത്താനാകില്ലെന്നു സുപ്രീം കോടതി. തൊഴില്‍ ദാതാവാണ് ആവശ്യമനുസരിച്ച് തൊഴിലാളികളെ മാറ്റുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 ഒക്ടോബറിലെ അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത്, ഒരു കോളജ് അദ്ധ്യാപിക സമർപ്പിച്ച ഹർ‌ജി സുപ്രീം കോടതി തള്ളി. ആവശ്യമനുസരിച്ച് തൊഴിൽദാതാവാണു തൊഴിലാളികളെ മാറ്റുന്നത്. സ്ഥലം മാറുന്നതിനായി തൊഴിലാളിക്കു നിർബന്ധം പിടിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ എം. ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഒരു കോളജിലെ അദ്ധ്യാപിക ഗൗതം ബുദ്ധ്നഗറിലെ കോളജിലേക്കു മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയതോടെയാണ് അവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ