ഹർത്താൽ വിട്ടൊരു കളിയില്ല; ലോക ടൂറിസം ദിനത്തിൽ കേരളം പൂട്ടിയിടാൻ പാർട്ടികൾ.
തിരു.: ഏറെ നാളുകൾക്കു ശേഷം ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ ഇത്തവണ ഹര്‍ത്താലെത്തുന്നത് ലോക വിനോദസഞ്ചാര ദിനത്തില്‍. കേന്ദ്ര കര്‍ഷക നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനു ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും പിന്തുണ നല്‍കുന്നതിനാല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാകുമെന്നുറപ്പാണ്.
ബന്ദ് നിരോധിച്ച നാട്ടിൽ ബന്ദിൻ്റെ പോസ്റ്ററുകൾ നിറഞ്ഞു കഴിഞ്ഞു. കോടതി നിരോധിച്ച ഒരു കാര്യത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റർ പ്രചരിപ്പിക്കുന്നത് കോടതി അലക്ഷ്യമാണോയെന്ന് കോടതികൾ തന്നെ പരിശോധിക്കട്ടെ.
കോവിഡ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്ത് ടൂറിസം മേഖല വീണ്ടും സജീവമാകുന്നതിനിടെയാണ് വിനോദസഞ്ചാര ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ എന്ന ബന്ദ് വരുന്നത്. കേരളത്തിലേക്കു വന്നു തുടങ്ങുന്ന ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കുള്‍പ്പെടെ തെറ്റായ സന്ദേശമാവും ഇതു നല്‍കുകയെന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഒരാള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ എങ്ങിനെയാണു ടൂറിസം മേഖല വികസിക്കുന്നതെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.
ടൂറിസം മാത്രമല്ല, കേരളത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു വരുന്ന സമയത്ത് ഹര്‍ത്താല്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന് അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംഡി റിയാസ് അഹമ്മദ് പറഞ്ഞു. കേരളത്തിലോ മറ്റ് ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലോ മാത്രമേ ബന്ദ് പ്രതിഫലിക്കൂ എന്നതു കൂടി കണക്കാക്കണം. പ്രതിഷേധത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും അതു നടപ്പാക്കുന്ന രീതിയോടു വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലകൾ ഇപ്പോൾ സന്ദർശിക്കുന്നത് കേരളത്തിലുള്ളവരാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ വരുന്നില്ലെന്നും ട്രാവൽ പ്ലാനേഴ്സ് സിഇഒ പി. കെ. അനീഷ് കുമാർ പറഞ്ഞു. സഞ്ചാരികളായ മലയാളികളുടെ എണ്ണം കുറവാണ്. അവർ ശനി, ഞായർ ദിവസങ്ങളിൽ വിനോദ കേന്ദ്രങ്ങളിലെത്തിയ ശേഷം തിങ്കളാഴ്ച മടങ്ങുകയാണ് പതിവ്. തിങ്കളാഴ്ച ഹർത്താൽ വരുമ്പോൾ ഞായറാഴ്ച തന്നെ സഞ്ചാരികൾ മടങ്ങുകയോ ട്രിപ്പ് റദ്ദാക്കുകയോ ചെയ്യും.
തിങ്കളാഴ്ച ടൂറിസം ദിനത്തിലാണ് ഹർത്താൽ. രണ്ടു വർഷത്തിനു ശേഷം, ടൂറിസത്തിൽ പ്രതീക്ഷ പകരുന്ന സന്ദർഭങ്ങൾ കാത്തിരിക്കുമ്പോൾ നമ്മുടെ മനസ്സ് മാറിയിട്ടില്ലെന്ന സന്ദേശമാകും ഹർത്താൽ നൽകുന്നത്. ടൂറിസം മേഖലയിലെ ആളുകളുടെ മനസ്സ് രണ്ട് വർഷമായി തകർന്നു കിടക്കുകയാണ്. ഹർത്താലായതിനാൽ, ടൂറിസം മേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള ചടങ്ങുകൾ നടത്താൻ പോലും ടൂറിസം ദിനത്തിൽ കഴിയില്ല.
ഇപ്പോൾ വയനാട്, ഇടുക്കി ജില്ലകളിലേക്കാണ് മലയാളികൾ യാത്ര ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരാൻ ആളുകൾ മടി കാണിക്കുന്നു. കോവിഡ് ബാധ കൂടി നിൽക്കുന്നതാണ് കാരണം. വിദേശ ടൂറിസ്റ്റുകൾക്ക് ഒക്ടോബറിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനീഷ് കുമാർ പറഞ്ഞു. ഈ ഹര്‍ത്താല്‍ ഇടതു മുന്നണിയുടെ നിലപാടുമാറ്റം കൂടിയാണ്. ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പലതവണ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രി മാറിയിട്ടില്ല. സെക്രട്ടറി മാത്രമാണ് മാറിയിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ രംഗത്ത് ഹര്‍ത്താലുകള്‍ സൃഷ്ടിച്ച തെറ്റായ സന്ദേശം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇതു സംബന്ധിച്ച നടപടികള്‍ മുന്നോട്ടു പോയില്ല. മറ്റു മുന്നണികള്‍ക്കും ഹര്‍ത്താല്‍ ഒഴിവാക്കാന്‍ താല്‍പര്യമില്ല.
ഹര്‍ത്താലിനെത്തുടര്‍ന്ന് 27ന് നടത്താനിരുന്ന പരീക്ഷകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ മാറ്റിയിട്ടുണ്ട്. പിഎസ്‍സി നടത്താനിരുന്ന വകുപ്പുതല പരീക്ഷയും ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സിലെ വിവിധ പരീക്ഷകളും മാറ്റി. കോവിഡ് പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഹര്‍ത്താല്‍. കോവിഡ് കാരണം കച്ചവടം നഷ്ടമായ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ തിരിച്ചടിയാണ്. എന്നാല്‍, അടിയന്തര സര്‍വീസുകളെ ബാധിക്കില്ലെന്നും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നുമെന്ന സ്ഥിരം പല്ലവി, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരുടെ ഭാഗത്തു നിന്നും ഇത്തവണയും ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഹര്‍ത്താല്‍ ഏറ്റവും രൂക്ഷമാകുന്ന സംസ്ഥാനം കേരളമാണ്.
2017 മുതല്‍ ഇതുവരെ 246 ഹര്‍ത്താലുകളാണ് നടന്നതെന്നാണ് 'സേ നോ ടു ഹര്‍ത്താല്‍' സംഘടന പറയുന്നത്. ഇതില്‍ പ്രാദേശിക, സംസ്ഥാന, ദേശീയ ഹര്‍ത്താലുകള്‍ ഉള്‍പ്പെടും. 2017ല്‍ 120, 2018ല്‍ 98, 2019ല്‍ 12, 2020ല്‍ 11, 2021ല്‍ 5 ഹര്‍ത്താലുകള്‍ നടന്നു. കോവിഡ് സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ കുറഞ്ഞെങ്കിലും പൂര്‍ണ്ണമായി ഇല്ലാതായില്ല. കോവിഡ് വ്യാപനത്തിനു ശേഷം 14 പ്രാദേശിക ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നു. കൊല്ലം, വയനാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഈ വര്‍ഷം പ്രാദേശിക ഹര്‍ത്താലുകളുണ്ടായത്. മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് 2019 ജനുവരി 6ന് ഹൈക്കോടതി തടയിട്ടതാണ് ഹര്‍ത്താലുകള്‍ കുറയാന്‍ മറ്റൊരു കാരണം. ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്താനാകില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമാണ് ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അത്തരം നടപടികൾ ഒന്നുമുണ്ടാകുന്നില്ല. ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനു നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനു കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വന്നങ്കിലും ഭരിക്കുന്ന പാർട്ടികൾക്ക് ഇതൊന്നും ബാധകമല്ലെന്നാണ് പൊതുജനങ്ങളുടെ പരാതി.
പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്ന് ആണയിട്ട് പറയുമ്പോഴും, സഞ്ചരിക്കാനാവശ്യമായ പൊതു യാത്രാ വാഹനമായ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി, ഹർത്താൽ എന്ന ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ