നാളെ ലോക നദീ ദിനം; നദീദിനാചരണം, നദീവന്ദനം മാനവ കൂട്ടായ്മ.
കൊച്ചി: കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷനും കേരള തണ്ണീർതട സംരക്ഷണ സമിതിയും സംയുക്തമായി സെപ്റ്റമ്പർ 27 തിങ്കൾ ലോക നദീദിനം വിപുലമായി ആചരിക്കുന്നു.
നദീദിനാചരണത്തിൻ്റെ സംസ്ഥാന തല ഉൽഘാടനം "നദീവന്ദനം" നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിത്രപ്പുഴ പാലത്തിന് സമീപം കേരള തണ്ണീർതട സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് കുരുവിള മാത്യൂസ് നിർവഹിക്കും. കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എം. എൻ. ഗിരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന മാനവ കൂട്ടായ്മ സമ്മേളനത്തിൽ, റാക്കോ ജില്ലാ പ്രസിഡൻ്റ് കുമ്പളം രവി നദീദിന സന്ദേശം നൽകും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ. എസ്. ദിലീപ് കുമാർ നദീസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ