മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ രതീഷ് ജെ. ബാബുവിനെ എൻ.സി.പി ആദരിച്ചു.
കോട്ടയം: മികച്ച അദ്ധ്യാപനത്തിലൂടെ മാതൃകയായി സംസ്ഥാന സർക്കാരിന്റെ മാതൃകാ അദ്ധ്യാപകനുള്ള പുരസ്‌കാരം നേടിയ പാമ്പാടി വെള്ളൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ജെ. ബാബുവിനെ എൻ.സി.പി ആദരിച്ചു. സ്‌കൂളിലെ വിജയ ശതമാനം 29 ൽ നിന്നും 91 ആയി ഉയർത്തിയ മികവിനാണ് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.
എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്. ഡി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ വസതിയിലെത്തി ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, അഡ്വ. ജിതേഷ് ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ