സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ.

സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. 
തിരു.: സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ. എൻട്രി കേഡർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് സമരം. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും.
എൻട്രി കേ‍‍ഡർ ‍ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലാവധി കൂട്ടി, ഡിഎ വർദ്ധന മരവിപ്പിച്ചു, കൊവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ അദ്ധ്യാപനം പുന:സ്ഥാപിക്കാമുള്ള നടപടികൾ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ.
        നേരത്തെ ഈ പ്രശ്നങ്ങൾ ഉയർന്നതോടെ പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ