കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി.

കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി.
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് പുലർച്ചെ മരിച്ച കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണ്.
       പ്രാഥമിക സമ്പർക്കം സ്ഥിരീകരിച്ചതിനെത്തുടർന്ന് കുട്ടിയുടെ ബന്ധുക്കളും അയൽക്കാരും കൂട്ടുകാരും നിരീക്ഷണത്തിലാണ്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
      ഇന്ന് പുലർച്ചെയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 12 വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ