പഞ്ചായത്തുകൾക്ക് 360 കോടി കേന്ദ്ര ഗ്രാന്റ്.

പഞ്ചായത്തുകൾക്ക് 360 കോടി കേന്ദ്ര ഗ്രാന്റ്.
ന്യൂഡൽഹി: കേരളത്തിലെ പഞ്ചായത്തുകൾക്കു കേന്ദ്രം 360.9 കോടി രൂപ ഗ്രാന്റായി അനുവദിച്ചു. 15–ാം ധനകാര്യ കമ്മീഷൻ ശുപാർശ അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ നീക്കിവച്ചിരിക്കുന്ന തുകയുടെ ഭാഗമാണിത്.
        ശുചീകരണം, വെളിയിട വിസർജ്ജന വിമുക്തമാക്കൽ (ഒഡിഎഫ്) പദവി, കുടിവെള്ള വിതരണം, മഴവെള്ള സംഭരണം, ജലശുദ്ധീകരണം എന്നിവയ്ക്കാണ് തുക. ഈ വർഷം ഇതുവരെ 601.50 കോടിയാണ് കേരളത്തിനു അനുവദിച്ചത്. പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ആകെ തുകയുടെ 60% കുടിവെള്ള വിതരണം, മഴവെള്ള സംഭരണം, ശുചീകരണം എന്നിവയ്ക്ക് മാത്രം ചെലവഴിക്കാവുന്ന 'ടൈഡ് ഗ്രാന്റാ'ണ്. ബാക്കി 40% പഞ്ചായത്തുകളുടെ വിവേചനാധികാരം ഉപയോഗിച്ച് ശമ്പളം ഒഴികെ ചെലവുകൾക്കു ഉപയോഗിക്കാം. 
        25 സംസ്ഥാനങ്ങൾക്കായി 13,385.7 കോടി രൂപയാണ് ഈ വകയിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾ 10 ദിവസത്തിനകം പണം പഞ്ചായത്തുകൾക്കു കൈമാറണമെന്നും നിർദ്ദേശമുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ