ശമ്പളം കൊടുക്കാൻ 3500 കോടി കൂടി കടമെടുത്തു, ഉയർന്ന പലിശയ്ക്ക് !
തിരു.: ഇന്നു മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാനായി 3,500 കോടി രൂപ കൂടി സർക്കാർ ഇന്നലെ കടമെടുത്തു. സാധാരണ ശരാശരി 6% പലിശയ്ക്കാണു പണം കടമെടുക്കുന്നതെങ്കിൽ ഇന്നലെ ഇത് 7.06 ശതമാനമായി ഉയർന്നു. റിസർവ് ബാങ്കുവഴി പൊതുവിപണിയിൽ നിന്നാണ് കടമെടുത്തത്. 2,000 കോടി രൂപ 13 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.04% പലിശയ്ക്കും 1,500 കോടി രൂപ 18 വർഷത്തെ തിരിച്ചടവിൽ 7.06% പലിശയ്ക്കുമാണ് കടമെടുത്തത്. ഇതോടെ സർക്കാരിന്റെ ഈ വർഷത്തെ ആകെ കടമെടുപ്പ് 15,000 കോടി രൂപയായി. കഴിഞ്ഞ ചൊവ്വാഴ്ച 2,500 കോടി രൂപ കടമെടുത്തിരുന്നു.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പതിവായി പണം കടമെടുക്കുന്നതെങ്കിലും ഇതെല്ലാം ചെലവിടുന്നത് ശമ്പളം, പെൻഷൻ, ഇവയുടെ കുടിശിക, മുൻപ് കടമെടുത്ത തുകയുടെ പലിശ എന്നിവ നൽകാൻ വേണ്ടിയാണ്. പകരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും നടത്തുന്നത് കിഫ്ബി വഴിയാണ്. കിഫ്ബിയുടെ പ്രധാന വരുമാനവും കടമെടുപ്പു തന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ