പരാലിമ്പിക്‌സ്; ഇന്ത്യക്ക് വീണ്ടും മെഡൽ.
ടോക്യോ: പരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. ടോക്യോ പരാലിമ്പിക്‌സ് ഹൈജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി മെഡൽ നേടിയത്. 2.09 ഉയരം മറികടന്നാണ് നിഷാദ് കുമാർ വെള്ളി മെഡൽ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹർ അഞ്ചാമതായി ഫിനിഷ് ചെയ്തു.
2009 മുതല്‍ പാരാ അത്‌ലറ്റിക്സ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്‌ലറ്റിക്സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.
യുഎസ്എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണ്ണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം ചാടി. ഇന്ത്യയുടെ രാംപാൽ ചാഹർ 1.94 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ