കേരളത്തിൽ നിന്നും പുറത്തു പോകാനാവില്ല !


കേരളത്തിൽ നിന്നും പുറത്തു പോകാനാവില്ല !
ചെ​ന്നൈ: കർണാടകത്തിനു പിന്നാലെ ​ കേരള​ത്തി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്ക് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി ത​മി​ഴ്നാ​ടും. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ​ര്‍​ദ്ധി​ക്കുന്ന സാഹചര്യത്തിലാണ്  ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഇതിന്റെ ഭാഗമായി കേ​ര​ള​ത്തി​ല്‍​ നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാക്കിയിരിക്കുകയാണ്.

ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ലാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അതേസമയം, ര​ണ്ട് ഡോ​സ് വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച്‌ 14 ദി​വ​സം പി​ന്നി​ട്ട​വ​ര്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​ര്‍​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ത​മി​ഴ്നാ​ടും എല്ലാ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളിലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ