കോവിഡ് പ്രതിരോധം; സംസ്ഥാന സർക്കാർ പരാജയപ്പെട്ടു പ്രധാനമന്ത്രി ഇടപെടണം: കുരുവിള മാത്യൂസ്.

കോവിഡ് പ്രതിരോധം; സംസ്ഥാന സർക്കാർ പരാജയപ്പെട്ടു പ്രധാനമന്ത്രി ഇടപെടണം: കുരുവിള മാത്യൂസ്
തിരു.: കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
       പ്രധാനമന്ത്രി ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ നിയന്ത്രണം പൂർണ്ണമായും കേന്ദ്ര മന്ത്രാലയം ഏറ്റെടുക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
      കേരളത്തിൽ മന്ത്രിമാർ പോലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. ലോക് ഡൗൺ ദിനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുമായി  കൊച്ചി നഗരത്തിൽ യോഗം നടത്തിയിട്ടും മന്ത്രിക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതിന് തയ്യാറാവുന്നില്ല. പിന്നെങ്ങനെ കേരളത്തിൽ റ്റിപിആർ കുറയുമെന്ന് അദ്ദേഹം ചോദിച്ചു.
      കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗശൂന്യമാക്കിയ സർക്കാരാണ് ദിവസവും പത്രസമ്മേളനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമർശനത്തിന് മറുപടി പോലും പറയുന്നതിന് സംസ്ഥാന മന്ത്രിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന ആരോഗ്യ മന്ത്രി തികഞ്ഞ പരാജയമാണന്ന് ഏതാനും മാസം കൊണ്ട് തന്നെ തെളിയിച്ചതായും കുരുവിള മാത്യൂസ് തുടർന്ന് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ