ഗർഭിണി മരിച്ചു, വാക്സിനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.

ഗർഭിണി മരിച്ചു, വാക്സിനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.
പാലാ: ഗർഭിണിയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ മരണത്തിലാണ് ആശുപത്രിയുടെ റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ആശുപത്രിയുടെ റിപ്പോർട്ടിൽ ഉണ്ട്.
      ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. ആശുപത്രിയുടെ ചികിത്സയിൽ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിലെ രക്തസ്രാവം മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷയം പരിശോധിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി. പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ