മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.

മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.
പഴനി: പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റു. മറ്റ് വിനോദ സഞ്ചാരികള്‍ വാന്‍ മറിഞ്ഞു കിടക്കുന്നത് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ