ഇടുക്കി ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ.
ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ പൂർണ്ണമായും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 10 വാർഡുകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
22 മുതൽ ഞായറാഴ്ച വരെയുള്ള വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) ഏഴിൽ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നു.
നിയന്ത്രണങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ബേക്കറി, റസ്റ്ററന്റുകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ പാഴ്സൽ നൽകാനായി തുറന്നു പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ രാത്രി 7 വരെ തുറക്കാം. അവശ്യ സർവീസുകളായ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കോർപറേഷൻ, സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും ഈ പ്രദേശങ്ങളിൽ തുറന്നു പ്രവർത്തിക്കാം.
ലോക്ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്തുകൾ :- (ഡബ്ല്യു.ഐ.പി.ആർ.)
ഇടവെട്ടി (10.03), മുട്ടം (9.99), കുടയത്തൂർ (9.9), മണക്കാട് (8.61), കുമാരമംഗലം (8.41), അടിമാലി (8.27), ആലക്കോട് (7.27), ഉടുമ്പന്നൂർ (7.25),
നഗരസഭാ വാർഡുകൾ :-
കട്ടപ്പന
15 (19.62), 16 (10.17), 10 (9.21)
തൊടുപുഴ 1 (10.69), 12 (10.09), 10 (09.27), 13 (9.25), 7 (8.96), 5 (8.15)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ