കോവിഡ് രോഗികൾക്ക്, ചികിത്സാ നിരക്ക് : തീരുമാനം പുന:പരിശോധിക്കണം: ബേബിച്ചൻ മുക്കാടൻ
ചങ്ങനാശേരി : സർക്കാർ ആശുപത്രികളിൽ, പോസ്റ്റ് കൊവിഡ് രോഗികൾക്ക് ചികിത്സാ നിരക്ക് ഏർപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു. കോവിഡ് രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് രോഗികൾ നേരിടുന്നത്. ഈ അവസരത്തിലാണ്, തുടർ ചികിൽസക്ക് സർക്കാർ ആശുപത്രികളിൽ നിരക്ക് ഏർറപ്പടുത്തിയത്.ഇതിനെതിരേ പ്രതിഷേധം വ്യാപകമാണ്. ആരോഗ്യ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ ഇറക്കിയത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ (വെള്ള, നീല റേഷൻ കാർഡ്) വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്‌ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. ഈ തുക പിൻവലിക്കണമെന്നും, കോവിഡ രോഗികൾക്കെല്ലാം സൗജന്യ ചികിത്സ നൽകണമെന്നും ഓൾ ഇന്ത്യ മിഡിൽ ക്ലാസ് ഫാമിലി വെൽഫെയർ കൗൺസിൽ അഖിലേന്ത്യ വർക്കിംഗ് പ്രസിഡണ്ട് ബേബിച്ചൻ മുക്കാടൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഒരുക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.
കോവിഡനന്തര രോഗലക്ഷണങ്ങള്‍, കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.
സർക്കാർ ആശുപത്രികളിൽ ഫീസ് ഈടാക്കിയ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു.
അതേസമയം സ്വകാര്യ ആശുപത്രികളിലും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്
രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ