കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
തിരു.:  വർക്കല ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വർക്കല ഇടവ ശ്രീയേറ്റിൽ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭർത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു. ഷാഹിദയും സിദ്ദിഖും വീട്ടിൽ സ്ഥിരം വഴക്കായിരുന്നു. രാവിലെ 5നും 6.30നും ഇടയ്ക്കാണ് സംഭവം.
        ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തി കൊണ്ട് കുത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഷാഹിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശൂപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ