കോവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം വിളിക്കും.

കോവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം വിളിക്കും. 
തിരു.: കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തു തലത്തിൽ വിളിച്ചു കൂട്ടാൻ ഡി.ജി.പി അനിൽ കാന്ത് ജില്ല പൊലീസ്​ മേധാവിമാർക്ക് നിർദ്ദേശം നൽകി. സ്റ്റേഷൻ ഹൗസ്​ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുക.
       കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കടയുടമകളെ പ്രേരിപ്പിക്കും. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.


Post a Comment

വളരെ പുതിയ വളരെ പഴയ