ആടു കർഷകർ ദുരിതത്തിൽ: എബി ഐപ്പ്.
കോട്ടയം: പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും ചികിത്സ കിട്ടാതെ ആടുകൾ ചത്തു പോകുന്നതു പരിഹരിക്കാൻ മൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ക്ഷീരസെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് ആവശ്യപ്പെട്ടു. പാമ്പാടിയിൽ മാത്രം അഞ്ചോളം ആടുകളാണ് ചികിൽസ കിട്ടാതെ ചത്തു പോയത്. മൃഗഡോക്ടറുടെ സേവനം കർഷകർക്ക് ലഭിക്കാതായിട്ട് നാളുകളായിട്ടും ഇത് പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ