അച്ചൻകോവിലാറ്റിൽ വാട്ടർ ലെവൽ റെക്കോർഡർ സ്ഥാപിച്ചു.
ഹരിപ്പാട്: അച്ചൻകോവിലാറ്റിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാൻ ജലസേചനവകുപ്പ് വാട്ടർ ലെവൽ റെക്കോർഡർ സ്ഥാപിച്ചു. പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ കടവിലാണിത്. റഡാർ സംവിധാനത്തോടെ സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണ്. ജലസേചനവകുപ്പിന്റെ ദേശീയ ഹൈഡ്രോളജി പ്രോജക്ടിനാണു മേൽനോട്ടം. പാലത്തിനു മീതെ സ്റ്റാൻഡ് ഉറപ്പിച്ച ശേഷം വെള്ളത്തിന് അഭിമുഖമായി വരത്തക്കവിധം ക്യാമറ സ്ഥാപിച്ചിരിക്കുകയാണ്.
ജലനിരപ്പിലെ ഏറ്റക്കുറച്ചിലുകൾ തൽസമയം ശേഖരിച്ച് സെർവറിലേക്കു കൈമാറും. ഇതിനാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും ജലനിരപ്പിലെ വ്യതിയാനവും ഉടനെ അറിയാൻ കഴിയും. സൗരപാനലുകളുടെ സഹായത്തോടെയാണ് വാട്ടർ ലെവൽ റെക്കോർഡർ പ്രവർത്തിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ