കോവിഡ് പോസിറ്റീവായവര്‍ പരീക്ഷക്ക് ഹാജരാകുമ്പോൾ, മുൻകൂട്ടി അറിയിക്കണം.
കോവിഡ് പോസിറ്റീവായവര്‍ പ്ലസ് വണ്‍ പരീക്ഷക്ക് ഹാജരാകുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുന്‍കൂട്ടി വിവരമറിയിക്കണമെന്ന് പരീക്ഷ സെക്രട്ടറിയുടെ സര്‍ക്കുലര്‍. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്കും ഇന്‍വിജിലേറ്റര്‍ക്കും പി.പി.ഇ കിറ്റ് ലഭ്യമാക്കാന്‍ ചീഫ് സൂപ്രണ്ട് നടപടി സ്വീകരിക്കണം. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷ ഹാള്‍, ഫര്‍ണിച്ചര്‍, സ്കൂള്‍ പരിസരം തുടങ്ങിയവ സെപ്റ്റംബര്‍ നാലിനു മുമ്പ് അണുമുക്തമാക്കണം. പരീക്ഷ ദിവസങ്ങളില്‍ ഹാളിലെ ഫര്‍ണിച്ചര്‍ അണുമുക്തമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ. കവാടത്തില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവ നിര്‍ബന്ധമാണ്. കോവിഡ് ചികിത്സ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെങ്കില്‍ അടുത്തുള്ള മറ്റ് സ്കൂളുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ