ഗുരുദേവ സ്മാരക നാണയം 25 ലക്ഷം കൂടി അടിക്കണം: പി. സി. തോമസ്.
ന്യൂഡൽഹി: മനുഷ്യർ മനസ്സിലാക്കാനുള്ള ധാരാളം കാര്യങ്ങൾ പറഞ്ഞു തന്നിട്ടുള്ള ശ്രീനാരായണഗുരുദേവന്റെ സ്മരണയ്ക്കായി അടിച്ചിട്ടുള്ള അഞ്ചു രൂപയുടെ നാണയം, 25 ലക്ഷം എണ്ണം കൂടി പുതുതായി അടിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
തന്റെ നിരന്തര ആവശ്യം പരിഗണിച്ചു കൊണ്ടാണ് 2006ൽ ഗുരുദേവന്റെ നാണയം ഇറക്കുവാൻ അന്നത്തെ ധനമന്ത്രി പി. ചിദംബരം തീരുമാനിച്ചത്. അതനുസരിച്ച് 15.5.2006 ൽ തനിക്ക് കത്തും നൽകിയിരുന്നു. അതിൽ എന്താണ് നാണയത്തിൽ ആലേഖനം ചെയ്യേണ്ടത്, എന്നുകൂടി അദ്ദേഹം എന്നോട് ചോദിച്ചത് വെച്ചു കൊണ്ട് "ജഗത് ഗുരു (ലോക ഗുരു) ശ്രീനാരായണ ഗുരുദേവ" എന്നാണ്, ശ്രീനാരായണ പ്രസ്ഥാനങ്ങളോടു ചർച്ച ചെയ്ത ശേഷം താൻ എഴുതി കൊടുത്തതെന്നും, അതാണ് നാണയത്തിൽ എഴുതിയിരിക്കുന്നതെന്നും, തോമസ് പറഞ്ഞു.
നൂറ് രൂപയുടെ ആയിരം നാണയങ്ങൾ കൂടി അടിച്ചിട്ടുണ്ട് എങ്കിലും, അവ വാണിജ്യപരമായി വിതരണം ചെയ്തിട്ടില്ല. നാണയം ഔദ്യോഗികമായി പ്രകാശനം ചെയ്ത അവസരത്തിൽ ധനമന്ത്രി തന്നെ അതിലൊന്ന് തനിക്ക് നൽകിയത്, കാര്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും തോമസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ