സിനിമാലോകത്തെ പ്രതിസന്ധി പരിഹരിക്കണം : പി. സി. തോമസ്.
സിനിമാരംഗത്ത് വളരെ മാസങ്ങളായി രൂക്ഷമായ പ്രതിസന്ധിയാണ്. തൊഴിലാളികളുടെയും മറ്റു ബന്ധപ്പെട്ടവരുടേയും പ്രതിസന്ധി പരിഹരിക്കുവാൻ, അടിയന്തരമായി കേന്ദ്ര, കേരള സർക്കാരുകൾ ഇടപെടണമെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
വളരെയധികം തൊഴിലാളികളാണ് തിയറ്ററുകളിലും മറ്റ് സിനിമയുമായി ബന്ധപ്പെട്ട രംഗങ്ങളിലും ജോലി ചെയ്തു വരുന്നത്. അവർ തൊഴിൽ സംബന്ധമായ വലിയ പ്രതിസന്ധിയിൽ തന്നെയാണ്. ഷൂട്ടിംഗ് മേഖലകളിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അവിടെയും ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമാണ്.
തിയറ്ററുകൾ തുറന്നുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രം ആളുകളെ അകത്തേക്ക് കയറ്റുവാനും, പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തന്നെ സീറ്റുകളിൽ ഇരിക്കുവാനും, നടപടി സ്വീകരിക്കാവുന്നതാണ്. മാത്രമല്ല ഷൂട്ടിംഗ് രംഗത്തും സർക്കാരുകൾ ഇടപെട്ടു പ്രത്യേകമായ നിബന്ധനകളോടു കൂടി പടങ്ങൾ എടുക്കുവാനുള്ള അനുമതി നൽകേണ്ടതാണ്. ഫീച്ചർ സിനിമകൾക്ക് മാത്രമല്ല, പരസ്യ ഫിലിമുകൾക്കുൾപ്പെടെ ഇപ്രകാരം അനുമതി നൽകേണ്ടതാണെന്നും തോമസ് പറഞ്ഞു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രിക്കും, കേന്ദ്ര വാർത്താവിതരണ മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും, തോമസ് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ