പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം നടത്തി

പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം നടത്തി
       ഇടുക്കി ജില്ലയിലെ കുടയത്തൂർ  ഗ്രാമപഞ്ചായത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ആഭിമുഖ്യത്തിൽ ജോസ്കോ സൂപ്പർമാർക്കറ്റ് (ഓസ്ട്രിയ) ഉടമ ജോസ് നിലവൂർ കൊടയത്തൂർ പഞ്ചായത്തിൽ താമസിക്കുന്ന ചിന്നമ്മക്ക് നൽകിയ വീടിന്റെ താക്കോൽദാനം കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷൻ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്താണ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തിക്കുന്നത്. ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാൻ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ  കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, വാർഡ് മെമ്പർ ബിന്ദു സിബി, സാബു തെങ്ങും പള്ളിക്കുന്നേൽ, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, വൈസ് പ്രസിഡൻറ് ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ