മഴ കനക്കും: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
തിരു.: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വടക്കന്‍ ജില്ലകളില്‍ ആണ് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, യെല്ലോ അലര്‍ട്ട് പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ആണ്. കേരളത്തില്‍ മഴ സജീവമായത് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ്.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും, അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും, സര്‍ക്കാര്‍ സംവിധാനങ്ങളും, അപകട സാധ്യത മുന്നില്‍ കണ്ടു കൊണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും അറിയിച്ചു. രണ്ട് ആഴ്ചയിലേറെയായി ജൂണില്‍ ആരംഭിച്ച കാലവര്‍ഷം മന്ദഗതിയിലായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ വീണ്ടും മഴ സജീവമായി. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. വ്യാപക മഴ ബുധനാഴ്ച വരെ പെയ്യുമെന്നാണ് പ്രവചനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ