ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം നാളെ. ഡോ : സി. വി. ആനന്ദ ബോസ് ഐഎഎസ്, ഉത്ഘാടനം ചെയ്യും.
കോട്ടയം : ഹിന്ദുഐക്യവേദി സംസ്ഥാന പ്രതിനിധിസമ്മേളനം 2021ജൂലായ് 18 ഞായറാഴ്ച രാവിലെ 10 ന് മുൻ ചീഫ് സെക്രട്ടറി ഡോ: സി. വി. ആനന്ദബോസ് ഐഎഎസ് ഉത്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു അറിയിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി പദ്മശ്രീ ആചാര്യ എം. കെ. കുഞ്ഞോൽമാഷ് പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. സംസ്ഥാന അദ്ധ്യധ്യക്ഷ കെ. പി. ശശികലടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി കെ. എൻ. രവീന്ദ്രനാഥ്, ഭദ്രദീപ പ്രോജ്ജ്വലനം നടത്തും. ആർഎസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത പ്രചാരക് പി. എൻ. ഹരികൃഷ്‌ണകുമാർ, എന്നിവർ മാർഗ്ഗദർശനം നൽകും.
കുട്ടികൾക്കും, പട്ടിക ജാതി, പട്ടിക വർഗ്ഗ സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങൾ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിയെടുക്കൽ, മത ഭീകരവാദം, മാപ്പിളലഹളയിലെ ഇരകൾക്കു സ്മാരകം, ആരാധനാലയ അനുമതി അധികാരം, സംവരണ അട്ടിമറി, തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ