ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
പാലക്കാട്: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടരുന്നു. പാലക്കാട്ട്, ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് മരിച്ചത്.
ലോക്ക്ഡൗൺ മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്. കടബാധ്യതയുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെയായി ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ് പൊന്നുമണി. കീടനാശിനി കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കീടനാശിനി കഴിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ