തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്​


തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്​


തിരു.: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സർക്കാറിന്​ കത്തു നൽകി.

സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ്​ മേധാവി അനിൽ കാന്തിനെക്കാള്‍ മുന്നിലാണ്​ സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാനത്തെ പുതിയ പൊലീസ്​ മേധാവിയെ തെരഞ്ഞെടുക്കാൻ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്​ പുറമെ സന്ധ്യയും അനിൽകാന്തും ആണുണ്ടായിരുന്നത്​.

എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ ഡി.ജി.പി ഗ്രേഡ്​ നൽകിയാണ്​ നിയമിച്ചത്​. സന്ധ്യക്ക്​ ഡി.ജി.പി പദവി നല്‍കിയതുമില്ല. 

Post a Comment

أحدث أقدم