തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്
തിരു.: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സർക്കാറിന് കത്തു നൽകി.
സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനിൽ കാന്തിനെക്കാള്‍ മുന്നിലാണ് സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനിൽകാന്തും ആണുണ്ടായിരുന്നത്.
എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ ഡി.ജി.പി ഗ്രേഡ് നൽകിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡി.ജി.പി പദവി നല്‍കിയതുമില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ