സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും
സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നത്. ലോക്‌ ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകൾ ആണ് തുറന്നു പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 
       ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയിൽ പെടുന്ന പ്രദേശങ്ങളിൽ നിയന്ത്രണം തുടരും.

Post a Comment

വളരെ പുതിയ വളരെ പഴയ