പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം: സർക്കാർ അനാസ്ഥക്കെതിരെ പട്ടികവർഗ്ഗ മോർച്ച പ്രക്ഷോഭത്തിലേക്ക്...
ഓൺ ലൈൻ വിദ്യാഭ്യാസം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ആയിരക്കണക്കിന് പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമായിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്യുകയും എസ്. ടി. പ്രമോട്ടർമാർ മുഖേന വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുകയും ചെയ്തതാണ്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് ആവശ്യമായ മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്പ് എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. മറ്റ് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ കുറേ ലഭ്യമായിട്ടുണ്ട്. എന്നാൽ, എസ്.ടി. വിദ്യാർത്ഥികൾ വളരെ പിന്നോക്കമാണ്. പട്ടികവർഗ്ഗ ക്ഷേമത്തിനു വേണ്ടി അനുവദിച്ച കോടിക്കണക്കിന് രൂപ, ലാപ്സാക്കിയ കേരളത്തിലാണ് ഇത്തരം ദുരനുഭവമുള്ളത്.
സർക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പട്ടികവർഗ്ഗ മോർച്ച ആസൂത്രണം ചെയ്തു. സംസ്ഥാന സമിതി യോഗത്തിൽ മുകുന്ദൻ
പള്ളിയറ അധ്യക്ഷനായി.
ശിവദാസൻ, കമല രാഘവൻ, ബാബു എറണാകുളം, കെ. കെ. സുമിത്രൻ, ബാബു വയനാട്, കെ. പ്രമോദ് കുമാർ, കെ. കെ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ