ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേ സമയം, ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടാകും. പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.
ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും. രാത്രി എട്ടു വരെയാണ് അനുമതി. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ ഇളവുകള്‍ ബാധകമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ