നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണം: പി.സി.തോമസ്.
ഇന്ത്യയിലെ നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ഒരു പദ്ധതി അടിയന്തരമായി തുടങ്ങണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
നഴ്സുമാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ചു 21. 5. 2021 ൽ താൻ പ്രധാനമന്ത്രിക്ക് അയച്ച ഈ മെയിൽ സന്ദേശത്തിന് മറുപടിയായി 14.6.2021ലെ കത്ത് തനിക്ക് ലഭിച്ചെന്നും, നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരത്തിൽ കുറയാത്ത രീതിയിൽ ആക്കണമെന്നും, കോവിഡു കാലത്തെ സേവനത്തിന് ആരോഗ്യ പ്രവ൪ത്തക൪ക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള ഗൈഡ്ലൈനുകൾ ഉൾപ്പെടുത്തി, സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്നും പറയുന്നതായി തോമസ് അറിയിച്ചു.
ഇവ കൂടാതെ സൗജന്യ ഇൻഷുറൻസ് പദ്ധതി കൂടി തുടങ്ങണമെന്നും, കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിയ്ക്ക് വീണ്ടും താ൯ ഇ-മെയിൽ സന്ദേശം അയച്ചതായി തോമസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ