പെട്രോൾ പമ്പ് ഉപരോധിച്ചു.
അയ്മനം: വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ - പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.റ്റി.യു.സി. (എം) അയ്മനത്ത് കുടമാളൂരിലുള്ള പെട്രോൾ പമ്പ് ഉപരോധിച്ചു. കേരളാ കോൺഗ്രസ്(എം) മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മുളക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉപരോധ സമരം കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബെന്നി പൊന്നാരം ഉദ്‌ഘാടനം ചെയ്തു. ദേവസ്യ ചാമക്കാല, വിനോ മാത്യു, രാജേഷ് ചാണ്ടി ഇലഞ്ഞി വീട്ടിൽ, സാറാമ്മ ജോൺ, ബാബു പടവം എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ