മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടർ; ടി. നസറുദ്ദീന്‍.
കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസറുദ്ദീന്‍.
കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും നസറുദ്ദീന്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
ഓണം വരെ കടകള്‍ തുറക്കുന്നതിനാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി. നസറുദ്ദീന്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ